Club Details

ലാംഗ്വേജ് ക്ലബ്ബ്

ഭാഷ മനുഷ്യന്റെ മനസ്സാണ്. ചിന്തകളും സംസ്കാരവും വളരുന്നത് ഭാഷയിലൂടെയാണ്. ഏതൊരു മനുഷ്യന്റെയും വളർച്ചയും പരിണാമവും അവന്റെ ഭാഷയോട് ചേർന്നു നിൽക്കുന്നതാണ്. കുട്ടികളിലെ അഭിരുചികളെ പോലെ തന്നെ സാമൂഹ്യബോധം വളർത്തുന്നതിലും ഭാഷാ പഠനവും അനുബന്ധ പ്രവർത്തനങ്ങളും ഏറെ പങ്കുവഹിക്കുന്നു. മലയാളം സംസ്കൃതം ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളെ അടിസ്ഥാനമാക്കിയാണ്  ലാംഗ്വേജ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഭാഷ അധ്യാപകരും, ക്ലബ്ബിലെ അംഗങ്ങളായിട്ടുള്ള കുട്ടികളുമാണ് ഇതിലെ പ്രധാന ഭാരവാഹികൾ.

 ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും:

 കുട്ടികളിലെ വായനാശീലം വളർത്തിയെടുക്കുക എന്നത് ലാംഗ്വേജ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. മലയാളം ഹിന്ദി സംസ്കൃതം ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ സ്കൂൾ ലൈബ്രറി ഇതിനായി ക്രമീകരിച്ചിരിക്കുന്നു. സർഗ്ഗാത്മക രചനകളിലേക്ക് താല്പര്യം വളർത്തുകയും കുട്ടികളുടെ സ്വന്തം രചനകൾ എല്ലാവർഷവും  സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു

Listen To Hello Kannadi 82.O