നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ സരസ്വതീക്ഷേത്രം കണ്ണാടി ഹൈസ്കൂൾ 14 .07 .1982 ൽ സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84 വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1982 ആരംഭം കുറിച്ച കണ്ണാടി ഹൈസ്കൂൾ ഇപ്പോൾ പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി തീർന്നിരിക്കുകയാണ്. കണ്ണാടി സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുന്ന ഈ വേളയിൽ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളാണ് സ്കൂൾ കൈവരിച്ചു കൊണ്ടിരിക്കുന്നത്. പഠനത്തിലായാലും കലാകായിക രംഗങ്ങളിലായാലും ഏറ്റവും മികച്ചതും ഗുണനിലവാരത്തിലും ഉള്ള മുന്നേറ്റമാണ് സ്കൂൾ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. സ്കൂൾ മാനേജർ എന്ന നിലയിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും നേതൃസ്ഥാനത്തു നിന്ന് പ്രവർത്തിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.
Read More
1998 ൽ പ്രവർത്തനമാരംഭിച്ച കണ്ണാടി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം രജത ജൂബിലിയോടടുക്കുന്ന ഈ വേളയിൽ കണ്ണാടി സ്കൂളിന്റെ ഒരു വെബ്സൈറ്റ് തുടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട് അക്കാദമിക രംഗത്തും കലാ കായിക രംശങ്ങളിലും ഒരുപോലെ മികച്ച് നിൽക്കുന്ന കണ്ണാടി സകൂളിന് രാജ്യാന്തര നേട്ടങ്ങൾ വരെ ഇക്കാലയളവിൽ നേടാൻ കഴിഞ്ഞിട്ടുണ്ട് പാലക്കാട് സബ്ജില്ലയിലെ ആദ്യ ഹൈടെക് വിദ്യാലയമായ കണ്ണാടി സ്കൂൾ ദേശീയ പാതയ്ക്കരികിലായി അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു
Read More
കെ.എച്ച്.എസ്.എസ്. കണ്ണാടി യിലേക്ക് ഹൃദയപൂർവ്വമായ സ്വാഗതം!
കെ.എച്ച്.എസ്.എസ്. കണ്ണാടിയിൽ വിദ്യാഭ്യാസം മനസ്സിനെയും ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കുന്ന സന്തോഷകരമായ ഒരു അന്വേഷണയാത്രയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അക്കാദമികമായി പ്രാവീണ്യമുള്ളവരായും, സംസ്കാരപരമായി അടിയുറച്ചവരായും, സാമൂഹിക ഉത്തരവാദിത്വമുള്ളവരായും, മാനസികമായി ശക്തരായവരായും ഒരു തലമുറയെ വളർത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
കണക്കാക്കുന്നു.