Club Details

റെഡ് ക്രോസ്

1828 മെയ് എട്ടാം തീയതി സ്വിറ്റ്സർലാൻഡിലെ പട്ടണത്തിൽ ജനിച്ച
മനുഷ്യസ്നേഹിയായ ജീൻ ഹെൻട്രി ഡ്യൂനന്റ രൂപം നൽകിയ അന്തർദേശീയ
ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി.
സേവനത്തിന്റെയും സ്നേഹത്തിന്റെയും മഹത്വം ബാലമനസ്സുകളിൽ
വളർത്തിയെടുക്കേണ്ടത് ലോകത്തിൻറെ ക്ഷേമത്തിന് അത്യാവശ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ്
പ്രസ്ഥാനത്തിൻറെ തുടക്കം യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിച്ചു കൊണ്ടാണ്.
യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനുള്ള സംഘടന
എന്നുതന്നെയായിരുന്നു ഈ പശ്ചാത്തലത്തിൽ ചെങ്കുരിശ് അടയാളം സംഘടനയുടെ
കൊടിയടയാളമായി സ്വീകരിച്ചതോടെയാണ് റെഡ് ക്രോസ് സൊസൈറ്റി എന്ന പേര്
വീണത്.
സേവനം എന്നതാണ് ജെ ആർ സി യുടെ ആദർശ വാക്യം.സേവന സന്നദ്ധമായ
തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം വളർത്തുക എന്നിവയാണ് ജെ
ആർ സി യുടെ പ്രധാന ലക്ഷ്യങ്ങൾ .സേവനമെന്ന ആദർശവാക്യം മുന്നോട്ടുവെച്ച് മത
-വർഗ്ഗ- വർണ്ണ- ദേശഭേദങ്ങൾക്കെല്ലാം അതീതമായി പ്രവർത്തിക്കുന്ന ഒരു
സാർവദേശീയ ജീവകാരുണ്യ പ്രസ്ഥാനമാണ് റെഡ് ക്രോസ്.

Listen To Hello Kannadi 82.O