
കണ്ണാടി ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
എല്ലാവർഷവും ഏറെ വിപുലമായി തന്നെ നടന്നു വരുന്നു. വിദ്യാഭ്യാസത്തിന്റെ
അടിത്തറ മാതൃഭാഷയിലൂടെയാണ് തുടങ്ങുന്നത് അതുകൊണ്ടുതന്നെ കുട്ടികളിൽ
മാതൃഭാഷാ നൈപുണ്യം അനിവാര്യമാണ് ഇതു തന്നെയാണ് വിദ്യാരംഗം
കലാസാഹിത്യ വേദിയുടെ പ്രധാന ലക്ഷ്യവും . മാത്രമല്ല വിദ്യാർത്ഥികളെ
വായനയിലേക്കും സാഹിത്യ ആസ്വാദനത്തിലേക്കും നയിക്കുന്ന നിരവധി
പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു. രചനാ മത്സരങ്ങൾ , കാവ്യാലാപനം,
എന്നിങ്ങനെയുള്ള മത്സരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിക്കുകയും
ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ
മത്സരിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സാഹിത്യ രചനകൾ
പ്രസിദ്ധികരിക്കുന്നതിനായി നിരവധി ചുമർ മാസികകളും ഇവിടെ
ഒരുക്കിയിരിക്കുന്നു. സാഹിത്യ വേദിയുടെ ഉദ്ഘാടന വേളയിലും മറ്റും പ്രസിദ്ധ
എഴുത്തുകാരുമായി സംവദിക്കാനുള്ള അവരസരവും വിദ്യാർത്ഥികൾക്ക്
ഒരുക്കുന്നു. ബഷീർ ദിനം, മാതൃഭാഷാ ദിനം , വായനാ ദിനം എന്നിങ്ങനെയുള്ള
പ്രധാനപ്പെട്ട ദിനാചരണങ്ങളിലുള്ള സാഹിത്യകാരന്മാരുമായുള്ള തുറന്ന സംവാദം
ഭാഷാസാഹിത്യപരമായ വാസനകൾ വളർത്തി എടുക്കുന്നതിന് വിദ്യാർത്ഥികൾക്ക്
സഹായകമാകുന്നു . മാത്രമല്ല കലയും സാഹിത്യവും മത്സരത്തിന് മാത്രമാകാതെ
കുട്ടികളുടെ പ്രകടനശേഷി വളർത്തുന്നതിന് സഹായകമായ രീതിയിലുള്ള ഇനിയും
നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി
ഇവിടെ നടന്നു പോരുന്നു. വിദ്യാലയത്തിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികളും
അധ്യാപകരും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ
പങ്കാളികളാകുന്നതിലൂടെ വിദ്യാലയത്തെ തന്നെ ഒരു സാംസ്കാരിക പാഠശാലയായി
ഉയർത്താനാകുന്നു