HM's Message

HM's message


പാലക്കാട് ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ സമാനതകളില്ലാത്ത മഹത്വത്തിന്റെയും സമ്പന്നമായ പൈതൃകത്തി ന്റെ യും അവകാശിയാണ്. മികച്ച വിദ്യാലയമായി അംഗീകരിക്കപ്പെട്ട ഈ സ്കൂൾ, പാഠ്യപദ്ധതിയിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും പുത്തൻ ഉയരങ്ങൾ താണ്ടുകയാണ്. പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ മായാമുദ്ര പതിപ്പിച്ച ഈ സ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി ഞാൻ കണക്കാക്കുന്നു.നീണ്ട 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതലയിൽ ഇരിക്കുമ്പോൾ സ്കൂളിന്റെ ചരിത്രത്തിലെ പല പുതിയ പദ്ധതികൾക്കും തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നത് വളരെ സന്തോഷകരമായ കാര്യമായി ഞാൻ കണക്കാക്കുന്നു. നാളെയുടെ തലമുറയെ വാർത്തെടുക്കാൻ, വിവേകവും വിജ്ഞാനവും ഉള്ളവരാക്കി തീർക്കാൻ എന്നും ഞാനും ഈ സ്കൂളും മുൻപന്തിയിൽ തന്നെ ഉണ്ടാകും...
നന്ദി



K. M Pradeep

Head Master

Listen To Hello Kannadi 82.O